പൌരാവകാശരേഖ

പൗരാവകാശ രേഖ പൊതുജനങ്ങൾക്ക് പഞ്ചായത്ത് നൽകുന്ന സേവനങ്ങൾ, സേവനം ലഭ്യമാകുന്ന സമയം, ഉത്തരവാദ ഉദ്യോഗസ്ഥർ, പൗരന്മാരുടെ അവകാശങ്ങൾ എന്നിവ വ്യക്തമാക്കുന്ന ഔദ്യോഗിക രേഖയാണ്.

ഈ രേഖയുടെ പ്രധാന ലക്ഷ്യങ്ങൾ:

  • പൊതുസേവനങ്ങൾ സമയബന്ധിതമായി നൽകുക
  • സുതാര്യവും ഉത്തരവാദിത്തപരവുമായ ഭരണസംവിധാനം ഉറപ്പാക്കുക
  • പൗരന്മാർക്ക് സേവനങ്ങളെക്കുറിച്ചുള്ള വ്യക്തമായ വിവരം ലഭ്യമാക്കുക
  • പരാതി പരിഹാര സംവിധാനം ശക്തിപ്പെടുത്തുക
  • ജനപങ്കാളിത്തവും സേവന നിലവാരവും മെച്ചപ്പെടുത്തുക