കാഴ്ചപാടും ദൌത്യംവും

കാഴ്ചപ്പാട് (Vision)

പൊതുജനങ്ങൾക്ക് സേവനപ്രദാനം ചെയ്യുന്ന ഒരു സ്ഥാപനമാണ് പഞ്ചായത്ത്. ഓരോ പൗരന്മാരുടെ വ്യക്തിപരമായ പ്രശ്നങ്ങൾ മുതൽ പ്രകൃതി ദുരന്തങ്ങൾ പോലുള്ള വലിയ പ്രശ്നങ്ങളിൽ വരെ പഞ്ചായത്ത് ഇടപെടേണ്ടതായി വരുന്നു.   ആയതിനാൽ വിവിധ രാഷ്ട്രീയ, സാമ്പത്തിക, സാങ്കേതിക, സാമൂഹിക, നിയമ, പാരിസ്ഥിതിക ചുറ്റുപാടുകൾ, സാംസ്കാരിക ചുറ്റുപാട്, മത്സരാധിഷ്ഠിത ചുറ്റുപാട്, ദേശീയ, പ്രാദേശിക, തദ്ദേശ ചുറ്റുപാട് കരാറുകാർ, പൗരന്മാർ എന്നിവ പഞ്ചായത്തുകളെ സ്വാധിനിക്കുന്നു.

 ദൗത്യം (Mission)

  • പൗരന്മാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക – കുടിവെള്ളം, ശുചിത്വം, റോഡ്, തെരുവ്‌വിളക്ക് തുടങ്ങിയ സേവനങ്ങൾ ഉറപ്പാക്കുക. 

  • ജനക്ഷേമ പദ്ധതികൾ നടപ്പാക്കുക – സർക്കാർ ക്ഷേമപദ്ധതികൾ അർഹരായ ആളുകളിലേക്ക് എത്തിക്കുക. 

  • ആരോഗ്യവും ശുചിത്വവും സംരക്ഷിക്കുക – മാലിന്യനിർമ്മാർജനം, പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ, പരിസര ശുചിത്വം എന്നിവ ഉറപ്പാക്കുക. 

  • പ്രാദേശിക വികസനം പ്രോത്സാഹിപ്പിക്കുക – ഗ്രാമത്തിന്റെ സാമൂഹിക, സാമ്പത്തിക, അടിസ്ഥാന വികസന പ്രവർത്തനങ്ങൾ നടത്തുക. 

  • ജനപങ്കാളിത്തവും സുതാര്യ ഭരണവും ഉറപ്പാക്കുക – ജനങ്ങളുടെ അഭിപ്രായം ഉൾപ്പെടുത്തി കാര്യക്ഷമവും ഉത്തരവാദിത്തപരവുമായ ഭരണസംവിധാനം നടപ്പിലാക്കുക.