ഓപ്പറേഷൻ തൂഫാൻ 2.0 പദ്ധതിയുമായി ബന്ധപ്പെട്ട് ലഹരി വിരുദ്ധ ജനകീയ പ്രചാരണ പരിപാടികളിൽ പങ്കാളികളാവുക
ഓപ്പറേഷൻ തൂഫാൻ 2.0

ഓപ്പറേഷൻ തൂഫാൻ 2.0

കേരളത്തിൽ ലഹരിവസ്തുക്കളുടെ ഉപയോഗം, വിൽപ്പന, വിതരണം, കടത്ത് എന്നിവ തടയുന്നതിനായി കേരള സർക്കാരും കേരള പോലീസും സംയുക്തമായി നടപ്പിലാക്കുന്ന പ്രത്യേക ലഹരിവിരുദ്ധ ജനകീയ ദൗത്യമാണ് ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട് (Operation Toofan – The Narco Hunt).

2026 ജൂണിൽ ആരംഭിച്ച ആദ്യഘട്ട പ്രവർത്തനങ്ങളുടെ തുടർച്ചയായി, 2026 സെപ്റ്റംബർ 28-ന് ഓപ്പറേഷൻ തൂഫാൻ 2.0 എന്ന രണ്ടാംഘട്ടത്തിന് തുടക്കമായി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഓരോ വാർഡിലേക്കും വീടുകളിലേക്കും വ്യാപിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. 

പ്രധാന ലക്ഷ്യങ്ങൾ

  1. ലഹരിവസ്തുക്കളുടെ ഉപയോഗവും വ്യാപനവും തടയുക.

  2. ലഹരി വിൽപ്പനയും വിതരണവും നടത്തുന്ന ശൃംഖലകൾ കണ്ടെത്തി നിയമനടപടി സ്വീകരിക്കുക.

  3. വിദ്യാർഥികളെയും യുവജനങ്ങളെയും ലഹരിയിൽനിന്ന് സംരക്ഷിക്കുക.

  4. വാർഡ് തലത്തിൽ ജനജാഗ്രതയും സാമൂഹിക നിരീക്ഷണവും ശക്തിപ്പെടുത്തുക.

  5. ലഹരിക്ക് അടിമപ്പെട്ടവരെ ചികിത്സയ്ക്കും പുനരധിവാസത്തിനും സഹായിക്കുക.

  6. ലഹരിമുക്ത കുടുംബങ്ങളും വിദ്യാലയങ്ങളും വാർഡുകളും പഞ്ചായത്തും രൂപപ്പെടുത്തുക.